കാര്‍ ബൈക്കുകളില്‍ ഇടിച്ച് ആറു പേര്‍ക്ക് പരിക്ക്

Sunday 4 February 2018 2:00 am IST

 

വള്ളികുന്നം: നിയന്ത്രണം വിട്ട കാര്‍ മൂന്ന് ബൈക്കുകളിലിടിച്ച് ആറു പേര്‍ക്ക് പരിക്ക്. കായംകുളം സ്വദേശികളായ തുഫൈല്‍ (21), അസര്‍ (22), റാഷിദ് (21), യുനൈദ് (22), അസ് ലര്‍ (22), അന്‍സാരി (22) എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്.

  ഇതില്‍ ഗുരുതര പരിക്ക് പറ്റിയ കായംകുളം ചേരാവളളി പുന്നലത്ത് കിഴക്കതില്‍ വീട്ടില്‍ റാഷിദിനെ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചു.മറ്റുള്ളവര്‍ കായംകുളം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സയിലാണ്  കാറ്ററിങ് സര്‍വ്വീസ് ജോലിക്കാരായിരുന്ന ഇവര്‍ വള്ളിക്കുന്നത്ത് ജോലിയുമായി ബന്ധപ്പെട്ട് ബൈക്കില്‍ സഞ്ചരിക്കവെ കാഞ്ഞിരത്തും മൂട് - ചുനാട് റോഡില്‍ മലമേല്‍ ചന്തയ്ക്ക് സമീപം നിയന്ത്രണം തെറ്റിവന്നകാര്‍ എതിരെ വന്ന ബൈക്കുകളില്‍ ഇടിക്കുകയായിരുന്നു.  

  ഇടിയുടെ ആഘാതത്തില്‍ രണ്ട് ബൈക്കുകള്‍ പൂര്‍ണ്ണമായും നശിച്ചു..കാര്‍ യാത്രക്കരായിവളളികുന്നം ഉഷസ് വീട്ടില്‍ നിധിന്‍ (31), കൊട്ടാരക്കര പാലക്കോട്ട് പുത്തന്‍ വീട്ടില്‍ സുദീപ് (31) എന്നിവരാണ് ഉണ്ടായിരുന്നത്. വള്ളികുന്നം പോലീസ് കേസെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.