സപ്ലൈക്കോ ജില്ലാതല നെല്ല് സംഭരണം ആരംഭിച്ചു

Sunday 4 February 2018 2:00 am IST

 

ചെങ്ങന്നൂര്‍: സപ്ലൈക്കോ ജില്ലാതല നെല്ല് സംഭരണം രണ്ടാം ഘട്ടം ചെങ്ങന്നൂര്‍ വെണ്മണിയില്‍ തുടങ്ങി. മന്ത്രി പി. തിലോത്തമന്‍ നെല്ല് സംഭരണം ഉദ്ഘാടനംചെയ്തു.നെല്ല് സംഭരിച്ച് മൂന്നാം ദിവസം തന്നെ കര്‍ഷകര്‍ക്ക് നെല്‍വില ലഭിക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. 

  കര്‍ഷകര്‍ക്ക് പണം ലഭ്യമാക്കാന്‍  ബാങ്കുകളുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കര്‍ഷകര്‍ പി.ആര്‍.എസുമായി ബാങ്കുകളെ സമീപിച്ചാല്‍ മൂന്നാം ദിനം പണം ലഭ്യമാകും. നെല്ല് സംഭരണ നടപടികള്‍ ഓരോ ഘട്ടത്തിലും സര്‍ക്കാര്‍ കര്‍ശനമായി നിരീക്ഷിച്ച് വരികയാണ്. 

  ക്രമക്കേട് ബോധ്യപ്പെട്ട രണ്ട് മില്ലുകളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചതായും മന്ത്രിപറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗം ജെബിന്‍. പി. വര്‍ഗീസ് അദ്ധ്യക്ഷനായി. വെണ്മണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലെജുകുമാര്‍, സപ്ലൈക്കോ ജനറല്‍ മാനേജര്‍ വേണുഗോപാല്‍, ജി. വിവേക്, കെ. ശ്യാംകുമാര്‍, സാറ. ടി. ജോണ്‍, വി. അനില്‍കുമാര്‍, കോശി സാമുവേല്‍, കെ. രമേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.