അനുമതിയില്ലാതെ ചിട്ടി ലഘുലേഖ, പരസ്യം, നോട്ടീസ് എന്നിവ പാടില്ല

Sunday 4 February 2018 2:00 am IST

 

ആലപ്പുഴ: കേന്ദ്ര ചിട്ടിനിയമം കേരളത്തിലും പ്രാബല്യത്തില്‍ വന്നതിനാല്‍ നിയമപ്രകാരം അനുമതിയില്ലാതെ  ചിട്ടി തുടങ്ങാനുള്ള ലഘുലേഖകളോ പരസ്യങ്ങളോ നോട്ടീസോ മറ്റു രേഖകളോ പുറപ്പെടുവിക്കരുതെന്ന് ജില്ല രജിസ്ട്രാര്‍ അറിയിച്ചു.   ജില്ലയിലെ ചില ചിട്ടികമ്പനികള്‍ മോഹനവാഗ്ദാനം നല്കി മാധ്യമങ്ങളില്‍ പരസ്യം നല്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. സര്‍ക്കാരിന്റെ അനുമതിയില്ലാത്ത ഇത്തരം ചിട്ടികളില്‍ പ്രലോഭിതരായി ജനം വഞ്ചിതരാകുത്. വ്യാജ ചിട്ടികളെ കുറിച്ചുള്ള വിവരം ആലപ്പുഴ ഡപ്യൂട്ടി രജിസ്ട്രാര്‍ ഓഫ് ചിറ്റ്സിനെ രേഖാമൂലം അറിയിക്കാം. വിലാസം: ജില്ല രജിസ്ട്രാര്‍ ഓഫീസ്, ഹെഡ് പി., ആലപ്പുഴ 688001. ഫോണ്‍: 0477-2253257, 9846203286, 9447728325.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.