അന്യസംസ്ഥാനക്കാരുടെ കണക്കുണ്ടോ? മനുഷ്യാവകാശ കമ്മീഷന്‍

Saturday 3 February 2018 9:37 pm IST

തിരുവനന്തപുരം: കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ ഇതരസംസ്ഥാനക്കാരെയും ഭിക്ഷാടകരെയും നിയന്ത്രിക്കുന്നതിനും അവരുടെ വിവരങ്ങള്‍ സൂക്ഷിക്കുന്നതിനും പോലീസ് സ്റ്റേഷനുകളില്‍ സ്വീകരിക്കുന്ന നടപടികളെ കുറിച്ചറിയിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

സംഭവത്തിനു പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളികളും ഭിക്ഷാടനമാഫിയയുമാണെന്ന പരാതിയിലാണ് കമ്മീഷന്‍ ആക്ടിങ് അധ്യക്ഷന്‍ പി. മോഹനദാസ് സംസ്ഥാന പോലീസ് മേധാവിയില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടത്. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം.

മനുഷ്യാവകാശപ്രവര്‍ത്തകനായ പി.കെ.രാജുവാണ് പരാതിനല്‍കിയത്. കേസ് മാര്‍ച്ചില്‍ തിരുവനന്തപുരത്തെ സിറ്റിങ്ങില്‍ പരിഗണിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.