ഇന്ന് ഗതാഗത നിയന്ത്രണം

Sunday 4 February 2018 2:00 am IST
എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി നാഗമ്പടംപാലത്തില്‍ ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഇന്നലെ ആരംഭിച്ചു. നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ നാഗമ്പടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇന്ന് രാത്രി എട്ടുവരെയാണ് നിരോധനം.

 

കോട്ടയം: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി നാഗമ്പടംപാലത്തില്‍  ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ ഇന്നലെ ആരംഭിച്ചു. നിര്‍മ്മാണ ജോലികള്‍ നടക്കുന്നതിനാല്‍ നാഗമ്പടം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇന്ന് രാത്രി എട്ടുവരെയാണ് നിരോധനം. 

പാലത്തിലെ ടാറിങ് പൂര്‍ണമായും നീക്കി ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ ടാറിങ് നടത്തും. ഗതാഗതനിയന്ത്രണത്തിന്റെ ഭാഗമായി ഏറ്റുമാനൂരില്‍നിന്നു കോട്ടയത്തേക്കു വരുന്ന വാഹനങ്ങള്‍ ഗാന്ധിനഗറില്‍നിന്ന് മെഡിക്കല്‍ കോളേജ്, ചുങ്കം വഴി ബേക്കര്‍ ജങ്ഷനിലൂടെ പോകണം. ചൂട്ടുവേലി ജങ്ഷനില്‍നിന്നു വട്ടമൂട് പാലം വഴി കീഴുകുന്നിലെത്തി കെകെ റോഡുവഴിയും പോകണം. കുമാരനല്ലൂര്‍ മേല്‍പാലം വരെയുള്ള വാഹനങ്ങള്‍ വാരിശേരി, ചുങ്കം വഴിയും ബേക്കര്‍ ജങ്ഷനിലേക്കാണ് തിരിച്ചുവിടുന്നത്. ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലേക്കു പോകുന്ന വാഹനങ്ങള്‍ ബേക്കര്‍ ജങ്ഷന്‍, ചുങ്കം, വാരിശേരി, കുടയംപടി, മെഡിക്കല്‍ കോളജ് വഴി ഗാന്ധിനഗറിലെത്തി യാത്രചെയ്യണം. ഏറ്റുമാനൂരില്‍നിന്നു ചങ്ങനാശേരിക്കുള്ള ഭാരവണ്ടികള്‍ പേരൂര്‍ക്കവല, പൂവത്തുംമൂട്, മണര്‍കാട്, പുതുപ്പള്ളി വഴി പോകണം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.