മേലുകാവ്: മൂന്നിലവ് ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ പഞ്ചായത്തുകിണറിന്റെ ആള്‍മറയില്‍ ഇരുന്ന ഇരുമാപ്ര അരിമാക്കല് വീട്ടില്‍ ഐസക് ജോര്‍ജ്ജ്(47) കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇരുമാപ്ര, പറങ്കിമാവിളയില്വീട്ടില് ജോജോദാസിനെ (34)യാണ് അറസ്റ്റ് ചെയ്തത്. കിണറിന്റെ ആള്‍മറയില്‍ ഇരുന്ന ഐസക്കിന്റെ തോളില്‍ ജോജോദാസ് പിടിച്ചതാണ് കിണറ്റില്‍ വീഴാന്‍ ഇടയാക്കിയത്.ഐസക്കും ജോജോദാസും തമ്മിലുള്ള വിരോധത്തെതുടര്ന്നാണ് സംഭവം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഈരാറ്റുപേട്ട ഇന്‍സ്പെക്ടര്‍ സി.ജി. സനില്‍കുമാര്‍, മേലുകാവ് സബ്ബ് ഇന്‍സ്പെക്ടര്‍ സന്ദീപ് കെ.റ്റി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനില്‍ ഇ.എം. എന്നിവരാണ് അറസ്റ്റിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: