കോട്ടയം: തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രോത്സവത്തിലെ രഥോത്സവം ഭക്തിസന്ദ്രമായി. ഭക്തിനിര്‍ഭരമായ ഘോഷയാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ഭഗവാന്റെ വിഗ്രഹം വഹിച്ച അലങ്കാര രഥത്തിന് പഞ്ചവാദ്യം, താലപ്പൊലി, ഗരുഡന്‍തൂക്കം എന്നിവ അകമ്പടിയേകി. കളക്ടര്‍ ഡോ. ബി.എസ്. തിരുമേനി ഉദ്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന്
പോസ്റ്റോഫീസ് റോഡുവഴി ശീമാട്ടി റൗണ്ടാന, ടിബി റോഡ്, കോടിമത ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, കോടിമത പള്ളിപ്പുറത്തുകാവ് ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ സ്വീകരണം നല്കി.
തിരുനക്കര ക്ഷേത്രമൈതാനത്തെ സ്വീകരണത്തിന് ശേഷം ക്ഷേത്രക്കുളത്തില്‍ ആറാട്ട് നടത്തി. തുടര്‍ന്ന് കൊടിയിറക്ക് നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: