ന്യൂദല്‍ഹി: ഖേലോ ഇന്ത്യ ദേശീയ സ്കൂള്‍ ഗെയിംസ് റിലേകളില്‍ കേരളത്തിന് സുവര്‍ണ്ണ നേട്ടം. പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലും ആണ്‍കുട്ടികളുടെ 4-400 മീറ്റര്‍ റിലേയിലുമാണ് കേരളം ഒന്നാം സ്ഥാനം ഓടിയെടുത്ത്. 400 മീറ്ററില്‍ സാന്ദ്ര എ എസും സായൂജ് ടി കെയും വെങ്കലം നേടി.
ആണ്‍കുട്ടികളുടെ 4-100 റിലേയില്‍ കേരളത്തിന് വെള്ളി ലഭിച്ചു.ആന്‍സി സോജന്, അഞ്ജലി , അനു ജോസഫ്, ആന്‍ റോസ് ടോമി എന്നിവരടങ്ങുന്ന കേരളാ ടീം 48.61 സെക്കന്‍ഡിലാണ് 4-100 മീറ്റര്‍ റിലേയില്‍ ഒന്നാം സ്ഥാനം നേടിയത്. മഹാരാഷ്ട്ര വെള്ളിയും ദല്‍ഹി വെങ്കലവും കരസ്ഥമാക്കി.
ആണ്‍കുട്ടികളുടെ 4-400 റിലേയില്‍ സൂര്യജിത്ത്, കിരന്‍, ആകാശ് , സായൂജ് എന്നിവര്‍ അണിനിരന്ന ടീമാണ് കേരളത്തിനായി സുവര്‍ണ നേട്ടം കൊയ്തത്. തമിഴ്നാട് വെള്ളിയും മഹാരാഷ്ട്ര വെങ്കലവും നേടി.
ആണ്‍കുട്ടികളുടെ 4-100 റിലേയില്‍ കേരളം മഹാരാഷ്ട്രയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെത്തി. തമിഴ്നാടിനാണ് വെങ്കലം. ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ 49.75 സെക്കന്‍ഡിലാണ് സായൂജ് മൂ്ന്നാമനായി ഫിനിഷ് ചെയ്തത്. പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ സാന്ദ്ര 57.67 സെക്കന്‍ഡില്‍ വെങ്കലം ഓടിയെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: