പദ്മശ്രീ ലക്ഷ്മികുട്ടിയമ്മയെ അവഹേളിച്ച ബാലന്‍ മാപ്പ് പറയണം

Sunday 4 February 2018 1:25 am IST

ന്യൂദല്‍ഹി: പദ്മശ്രീ പുരസ്‌കാര ജേതാവ് ലക്ഷ്മിക്കുട്ടിയമ്മയെ അവഹേളിച്ച മന്ത്രി എ.കെ. ബാലനെതിരെ കേന്ദ്ര വനവാസി ക്ഷേമ മന്ത്രി ജുവല്‍ ഓറം. വനവാസി സമൂഹത്തെയൊന്നടങ്കം അപമാനിക്കുകയാണ് ബാലന്‍ ചെയ്തതെന്നും മാപ്പ് പറയണമെന്നും ജുവല്‍ ഓറം ആവശ്യപ്പെട്ടു. പ്രകൃതി ചികിത്സയിലുള്ള അറിവ് കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്മിക്കുട്ടിയമ്മക്ക് ബഹുമതി നല്‍കിയത്. 

സ്വന്തം സംസ്ഥാനത്തുള്ള ഒരാള്‍ക്ക് അവാര്‍ഡ് ലഭിച്ചതിനെ ചോദ്യം ചെയ്യുന്നതിന് പകരം പ്രശംസിക്കുകയാണ് ബാലന്‍ ചെയ്യേണ്ടത്. ഇങ്ങനെയൊരാളാണ് കേരളത്തിന്റെ പട്ടികവര്‍ഗ്ഗ  മന്ത്രിയെന്നത് അത്ഭുതപ്പെടുത്തുന്നു. പുരസ്‌കാരപ്പട്ടികയെ ചോദ്യം ചെയ്യാന്‍ മന്ത്രിക്ക് അര്‍ഹതയില്ല. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയുള്ളവര്‍ക്ക് മാത്രമേ പുരസ്‌കാരം നല്‍കാവൂ എന്നില്ല. വിദഗ്ധ സമിതിയുടെ പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചാണ് പുരസ്‌കാരങ്ങള്‍ നല്‍കിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.