ബിഎംഎസ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

Sunday 4 February 2018 12:04 pm IST

 

കണ്ണൂര്‍: ബിഎംഎസ് കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല തുടക്കം. സമ്മേളനത്തിന്റെ ഭാഗമായി നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത റാലിയും സ്റ്റേഡിയം കോര്‍ണറില്‍ പൊതുസമ്മേളനവും നടന്നു. സെന്റ് മൈക്കിള്‍ സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച റാലി നഗരം ചുറ്റി സ്റ്റേഡിയം കോര്‍ണറില്‍ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി.കൃഷ്ണന്‍, എം.ബാലന്‍, വനജാരാഘവന്‍, സെക്രട്ടറിമാരായ എം.വേണുഗോപാല്‍, പി.രഞ്ചന്‍, കെ.രാജന്‍, സി.വി.രാജേഷ്, മനോജ്, പി.കെ.പ്രീത തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി. 

ഇന്ന് രാവിലെ 9.30 ന് സ്വര്‍ഗ്ഗീയ സി.കെ.രാമചന്ദ്രന്‍ നഗറില്‍ (ജവഹര്‍ ഓഡിറ്റോറിയം) പ്രതിനിധി സമ്മേളനം ബിഎംഎസ് സംസ്ഥാന പ്രസിഡണ്ട് കെ.കെ.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.പി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.ഗംഗാധരന്‍ എന്നിവര്‍ സംസാരിക്കും. ബിഎംഎസ് സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി.രാജേഷ് സമാപന പരിപാടിയില്‍ സംസാരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.