കെഎസ്ആര്‍ടിസിയെ മൂന്നായി വിഭജിച്ച് ലാഭകരമാക്കി മാറ്റും: മന്ത്രി

Sunday 4 February 2018 12:08 pm IST

 

കണ്ണൂര്‍: കെഎസ്ആര്‍ടിസിയെ ലാഭകരമാക്കിമാറ്റുമന്നും ഇതിന്റെ ഭാഗമായി മൂന്നായി വിഭജിച്ച് ഓരോന്നിന്റെയു ചുമതല എക്‌സിക്യുട്ടീവ് ഡയറക്ടര്‍മാര്‍ക്ക് നല്‍കുമെന്നു മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളു പരിഹരിക്കുന്നതിനാവശ്യമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും രൂപപ്പെടുത്താനായി ട്രേഡ് യൂണിയന്‍ നേതാക്കളുമായി അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തും. 

കുടിശ്ശികയായ പെന്‍ഷന്‍ മാര്‍ച്ചിനുള്ളില്‍ കൊടുത്തു തീര്‍ക്കും. ടയര്‍, ഇന്ധനം, ജീവനക്കാരുടെ സേവനം എന്നിവ കാര്യക്ഷമമാക്കും. എന്നും സര്‍ക്കാര്‍ ചെലവില്‍ കെഎസ്ആര്‍ടിസിയെ കൊണ്ടുപോകുക എന്നത് പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ജില്ലയിലെത്തിയ മന്ത്രി കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം, പറശ്ശിനിക്കടവ് എന്നിവിടങ്ങളും മന്ത്രി ദര്‍ശന നടത്തി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.