കണ്ണൂര്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ കലോത്സവത്തിന് തിരി തെളിഞ്ഞു

Sunday 4 February 2018 12:09 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം  എസ്ഡിഇ ഫെസ്റ്റ് -2018 സര്‍ഗോത്സവത്തിന് തിരി തെളിഞ്ഞു.  മുനിസിപ്പല്‍ സ്‌കൂള്‍ ജൂബിലി ഹാളില്‍ കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

മുനിസിപ്പല്‍ സ്‌കൂള്‍ ജൂബിലി ഹാള്‍, കൃഷ്ണമണ്ഡപം, ഐഎംഎ ഹാള്‍ എന്നിവിടങ്ങളിലണ് മത്സരം നടക്കുന്നത്. സംഘാടകസമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ.എന്‍.രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കലോത്സവ ലോഗോ രൂപകല്‍പന ചെയ്ത ആര്‍ട്ടിസ്റ്റ് സശികലയെയും സര്‍വ്വകലാശാല മുന്‍ ജോയിന്റ് രജിസ്ട്രാര്‍ വി.ശങ്കര്‍ ദേവിനെയും ചടങ്ങില്‍ ആദരിച്ചു. പത്മനാഭന്‍ കാവുമ്പായി,  ഡോ.എം.രാമചന്ദ്രന്‍, രാജന്‍ തോമസ്, സി.അനില്‍കുമാര്‍, രാജേഷ് പാലങ്ങാട്ട് എന്നിവര്‍ സംസാരിച്ചു. കലോത്സവം ഇന്ന് സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.