വിധി ദിവസം മുങ്ങിയ പ്രതി പിടിവീഴും മുമ്പ് കോടതിയില്‍ കീഴടങ്ങി

Sunday 4 February 2018 12:10 pm IST

 

തലശ്ശേരി: വിചാരണ പൂര്‍ത്തിയായി വിധി പറയാന്‍ നിശ്ചയിച്ച ദിവസം മുങ്ങിയ പീഡനക്കേസിലെപ്രതി പോലിസ് പിടികൂടും മുന്‍പെ നാടകീയമായി കോടതിയില്‍ കീഴടങ്ങി. തുടര്‍ന്ന് ഇയാളെ 10 വര്‍ഷം കഠിന തടവിനും ഇരുപത്തി അയ്യായിരം രൂപ പിഴയടക്കാനും തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി (ഒന്ന്) ശിക്ഷിച്ചു. 

തളിപ്പറമ്പ് ഒടുവള്ളി രാജിവ് കോളനിയിലെ കണ്ണന്‍ കുരിക്കിരി (47)യാണ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് കോടതി പിരിയാന്‍ നേരം അഭിഭാഷകനൊത്ത് ന്യായാധിപന്‍ മുന്‍പാകെ ഹാജരായത്. ശിക്ഷയിലെ പിഴ സംഖ്യ അടയ്ക്കുന്നില്ലെങ്കില്‍ മൂന്ന് മാസം കൂടി അധിക തടവ് അനുഭവിക്കണം. 2013 ലാണ് കേസിനാസ്പദമായ കുറ്റകൃത്യം പ്രതി ചെയ്തത്.അമ്മ ജോലിക്ക് പോയ സമയം വീട്ടില്‍ തനിച്ചായിരുന്ന ആറ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.പീഡനത്തിനിരയായ കുട്ടി അമ്മയോട് വിവരം പറഞ്ഞതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജാമ്യത്തിലായിരുന്ന പ്രതി കേസിന്റെ വിചാരണ ദിവസങ്ങളിലെല്ലാം കോടതിയില്‍ ഹാജരായിരുന്നു. വിധി ദിവസം മുങ്ങിയതിനെ തുടര്‍ന്നാണ് ജഡ്ജ് പി.എന്‍.വിനോദ് ഇയാളെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ വാറണ്ട് പുറപ്പെടുവിച്ചത്  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.