കൂത്തുപറമ്പ്: കണ്ണവം ആലപ്പറമ്പിലെ ആര്‍എസ്എസ് പ്രവര്ത്തകന് ശ്യാംപ്രസാദ് വധവുമായി ബന്ധപ്പെട്ട് പോലീസ് പിടിയിലായി റിമാന്റിലുള്ള നാല് പ്രതികളെ അന്വേഷണ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്ത ശേഷം വീണ്ടു കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പേരാവൂര്‍ സിഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസന്വേഷിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച കാര്‍ പോലീസ് കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് സൂക്ഷിക്കാനായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.
ശ്യാംപ്രസാദിന് കൊലപ്പെടുത്തിയശേഷം കാറില്‍ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന എസ്ഡിപിഐ പ്രവര്‍ത്തകരെ തലപ്പുഴയില്‍ വെച്ചാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാജ നമ്പര്‍ പതിച്ചായിരുന്നു കാര്‍ ഉപയോഗിച്ചത്. അക്രമി സംഘം ഉപയോഗിച്ച മുഖം മൂടികളും കാറില്‍ നിന്ന് കണ്ടെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: