ഇരിട്ടി: ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിന് പകരം പഠന മികവും സാമ്പത്തിക പിന്നോക്കാവസ്ഥയും മാനദണ്ഡമാക്കണമെന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എന്‍ടിയു) ജില്ലാ സമ്മേളനം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
കേന്ദ്ര ഫണ്ടുകള്‍ വകമാറ്റി രാഷ്ട്രീയ നിയമനങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് നിര്‍ത്തലാക്കുക, പാഠ്യപദ്ധതിയില്‍ ഭാരതീയ മൂല്യങ്ങളും ദേശീയ ബിംബങ്ങളും ഉള്‍പ്പെടുത്തി പരിഷ്കരിക്കണമെന്നും, എല്ലാ നിയമനങ്ങളും കാലതാമസം കൂടാതെ അംഗീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കീഴൂര്‍ വിയുപി സ്കൂളില്‍ നടന്ന സമ്മേളനം ബിജെപി ജില്ലാ പ്രസിഡന്റ് പി.സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനോജ് മണ്ണേരി അദ്ധ്യക്ഷത വഹിച്ചു. സി.ഷാജി സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭാ കൗണ്‍സിലര്‍മാരായ പി.എം. രവീന്ദ്രന്, സത്യന് കൊമ്മേരി, പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് നടന്ന വിദ്യാഭ്യാസ സമ്മേളനം പയ്യാവൂര്‍ മാധവന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ പ്രസിഡന്റ് കെ.കെ.വിനോദ്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. എം.പ്രശാന്ത് ബാബു കൈതപ്രം, സജീവന് ചാത്തോത്ത് എന്നിവര്‍ സംസാരിച്ചു. എം.ബാബു ഇരിട്ടി സ്വാഗതവും മനോജ് കാഞ്ഞിലേരി നന്ദിയും പറഞ്ഞു.
ഭാരവാഹികളായി മനോജ് മണ്ണേരി (പ്രസിഡന്റ്), എം. ബാബു ഇരിട്ടി, പി.കെ. ധനേഷ്കുമാര്‍, പി.ഐ. ശങ്കരന് കൈതപ്രം (വൈസ് പ്രസിഡന്റുമാര്‍), മനോജ്കുമാര്‍ കാഞ്ഞിലേരി (സിക്രട്ടറി), ജിജീഷ് പാനൂര്‍, ആര്. അമ്പിളി(ജോ.സിക്രട്ടറിമാര്‍), പി.സദാനന്ദന് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: