കേരള സംസ്‌കൃതാധ്യാപക ഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം

Sunday 4 February 2018 12:16 pm IST

 

കണ്ണൂര്‍: കേരള സംസ്‌കൃതാധ്യാപകഫെഡറേഷന്‍ കണ്ണൂര്‍ ജില്ലാ സമ്മേളനം ഗുരുഭവന്‍ ഓഡിറ്റോറിയത്തില്‍ പ്രശസ്ത സാഹിത്യകാരന്‍ ടി.കെ.ഡി.മുഴപ്പിലങ്ങാട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഐരീഷ് ആറാങ്കോട്ടം അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി.സനല്‍ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യാത്രയയപ്പ് സമ്മേളനവും പ്രതിനിധി സമ്മേളനവും രാജിത്ത് കുളവയല്‍ ഉദ്ഘാടനം ചെയ്തു. 

മാടമന ശങ്കരനാരായണന്‍, വി.ടി.ഹരിപ്രസാദ്, രമേശന്‍ പാനൂര്‍, കെ.പ്രദീപ് കുമാര്‍, എം.ഐ.നാരായണന്‍, രജനി, പ്രസന്ന, ടി.മുരളീകൃഷ്ണന്‍, പി.സി.രാധാകൃഷ്ണന്‍, എന്നിവര്‍ സംസാരിച്ചു. സംസ്ഥാന സംസ്‌കൃതോത്സവത്തില്‍ കവിതാരചനാ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ സി.സി.സവിത, നാരായണിയ പുരസ്‌കാര ജേതാവ് വി.ടി.ഹരിപ്രസാദ് മാസ്റ്റര്‍ എന്നിവരെയും അനുമോദിച്ചു. ജില്ലാ സെക്രട്ടറി വി.ബി.കുബേരന്‍ നമ്പൂതിരി സ്വാഗതവും ട്രഷറര്‍ ഷെജു മാസ്റ്റര്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.