ശ്രീനഗര്‍: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന് ജമ്മുകശ്മീരിലെ ലഡാക്ക് സന്ദര്‍ശിച്ചു. ലഡാക്ക് അന്താരാഷ്ട്ര അതിര്‍ത്തിയിലെത്തിയ പ്രതിരോധമന്ത്രി സൈനികരുമായി കൂടിക്കാഴ്ച നടത്തി. ഡിബിഒയിലും ലഡാക്കിലെ ഉയര്‍ന്ന സെക്ടറുകളിലും നിര്‍മല സീതാരാമന്റെ ആദ്യ സന്ദര്‍ശനമാണിത്.
കിഴക്കന്‍ ലഡാക്കിലെ 16,700 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ദൗലത് ബെഗ് ഓള്ഡീയിലാണ് (ഡിബിഒ) സീതാരാമന് സന്ദര്‍ശിച്ചത്. മൈനസ് 55 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഡിബിഒയിലെ താപനില. ലഡാക്കിലെ തോയിസ് സൈനിക ക്യാമ്ബിലെത്തിയ പ്രതിരോധമന്ത്രിയോട് കരസേന പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: