വർണ്ണവിസ്മയങ്ങള്‍ ഒരുക്കി ‘റിയാദ്‌ ടാക്കീസ്‌ മെഗാഷോ2018 ’

Sunday 4 February 2018 10:53 am IST

റിയാദ്‌ : സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ  റിയാദ്‌ ടാക്കിസ്  പ്രവാസ ലോകത്തെ വിവിധ മേഖലയിലെ കലാകാരന്മാരെ  അണിനിരത്തിക്കൊണ്ട് എക്സിറ്റ് 18ലെ മ൪വ ആഡിറ്റോറിയത്തിൽ നടത്തിയ   ' ഐസോണിക്ക്‌-റിയാദ് ടാക്കീസ് മെഗാഷോ 2018'   ജനപങ്കാളിത്തം കൊണ്ടും  ,വ്യത്യസ്തമായ  പരിപാടികളാലും ശ്രദ്ധേമായി,

കൺവീനർ നൗഷാദ് ആലുവയുടെ ആമുഖത്തോടു  തുടങ്ങിയ  സാംസ്കാരിക സമ്മേളനം  ഐസോണിക്ക്‌ പ്രതിനിധി  ഹൈദർ ഉത്ഘാടനം ചെയ്തു , പ്രസിഡന്റ് സലാം പെരുമ്പാവൂ൪ അദ്ധ്യക്ഷത വഹിച്ചു, നൗഷാദ് അസീസ്സ്  റിപ്ലബ്ലിക് സന്ദേശം നൽകി,  ഫ്രണ്ടി മൊബൈൽ  പ്രതിനിധി ബിലാൽ,ഫൈസൽ ബിൻ അഹമ്മദ്, ശിഹാബ് കൊട്ടുകാട്, ഡൊമനിക് സാവിയോ,സത്താർ കായം കുളം, അബ്ദുള്ള വെല്ലാംചിറ  , സലാം ഇടുക്കി ,  ലത്തീഫ് തെച്ചി, ഷമീർ കണിയാർ, മജീദ് പൂളക്കാടി, ശരത് അശോക്, ഇസ്ഹാക്ക്  വി പി , മുഹമ്മദാലി അമ്പാട൯, ഖാദർ കൊടുവള്ളി, മുഹമ്മദാലി മരോട്ടിക്കല്‍  തുടങ്ങിയവ൪ ആശംസ നേർന്നു ,സെക്രട്ടറി നവാസ് ഒപ്പീസ്  സ്വാഗതവും ട്രഷറർ രാജീവ് മാരൂർ നന്ദിയും. റിയാദിലെ സാംസ്കാരിക രംഗത്ത്‌ റിയാദ്‌ ടാക്കീസിന്റെ പ്രവർത്തനങ്ങൾ വലിയൊരു മാറ്റം സൃഷ്ടിച്ചട്ടുണ്ടെന്നും പുതിയ കലാകാരന്മാരെ കണ്ടെത്തി  പ്രവാസ കലാലോകത്ത്‌ അവതരിപ്പിക്കുന്നതിൽ  ടാക്കീസ്‌ വലിയ പങ്ക്‌ വഹിച്ചിട്ടുണ്ടെന്നും ചടങ്ങിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു,

റിപ്ലബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി  ദേശഭക്തിഗാനങ്ങൾ ,ശ്രീ കുഞ്ഞുമുഹമ്മദ് ചിട്ടപ്പെടുത്തിയ  നൂപുരം കലാക്ഷേത്രയിലെ അമ്പത് കുട്ടികൾ ചേർന്ന്  അവതരിപ്പിച്ച   ' വന്ദേമാതരം '  നൃത്താവിഷ്‌ക്കാരം , ഒപ്പന,ശ്രീ ഇല്ലിയാസിന്റെ  നേതൃത്വത്തിൽ  കുട്ടികൾ അവതരിപ്പിച്ച മൈം ,കിബോർഡ് ഫ്യൂഷൻ എന്നിവ കാണികൾക്ക് നവ്യാനുഭവമായി,

ഫാസിൽ  ഹാഷിം  ,മജു അഞ്ചൽ ,ഹരി മോൻ ,അ൯വ൪ സാദിഖ്, ഷമീർ കണിയാർ ,ഷഫീഖ് സലിം , മനോജ്  മൈനാഗപ്പള്ളി   സ്പോ൪ട്ട് ഡബ്ബിംങ്  , മിമിക്സ് , സ്കിറ്റ,ഡബ്‌സ്മാഷ് തുടങ്ങിയവയും അഖിൽ അലി  , ആദിത് പ്രദീപ് ,ഗൗതം കൃഷ്ണ , എഡ്വിൻ, അക്ഷയ് അനിൽകുമാർ , ബിജു ഉദുപ്പ്,  എൽബി ആന്റണി എന്നിവരുടെ ,ഇൻസ്ട്രമെന്റുകൾഫ്യൂഷനും തുട൪ന്ന്ജലീൽ കൊച്ചി൯, തങ്കച്ച൯ വർഗീസ് , ശങ്ക൪ കേശവ് , ഷാ൯ പെരുമ്പാവൂർ , മധു ചെറിയവീട്ടിൽ  , ലിൻസു സന്തോഷ്  , മാലിനി നായർ , ബാബുകൈപ്പഞ്ചേരി, ഷഫീക് പെരുമ്പാവൂർ, മുന്ന കാപ്പാട്, ഹാരിസ്, ശ്രീകാന്ത്, ദിൽഷാദ്, വിനോദ് വെണ്മണി , രാജി , ജലീൽ മഞ്ചേരി തുടങ്ങിയവരുടെ  ഗാനങ്ങളും ശ്രോതാക്കൾക്ക് ഹരം പക൪ന്നു.

കുട്ടികളുടെ നൃത്ത വിസ്മയവും, ഒപ്പനയും  വിവിധ കലാ പരിപാടികളും മെഗാഷോയെ കൂടുതൽ മികവുള്ളതാക്കി, നിസ്സാം വെമ്പായം ,സോന ജോമോൻ  എന്നിവർ അവതാരകരായിരുന്നു ,കോഡിനേറ്റർ ഷൈജു പച്ച, സിജോ മാവേലിക്കര, അനിൽ കുമാർ തംബുരു, എടവണ്ണ സുനിൽ ബാബു, സജിത്ത് ഖാൻ, വികാസ് രേണുകുമാർ , ഷാഫി നിലമ്പൂർ, അഷറഫ് അപ്പക്കാട്ടിൽ, ഫൈസൽ കൊച്ചു, സുൽഫി കൊച്ചു, റിജോഷ്, ഫരീദ് ജാസ്,ഷഫീക് പാറയിൽ,  ബാബു കണ്ണോത്,  രവി ബാവുക്കൻ, ജംഷാദ്, ലുബൈബ്, നഫാസ് , ഷാനവാസ് , അനീസ് , സാദിഖ് പി എൻ കെ  , മൻസൂർ , സനൂപ് രയരോത്  തുടങ്ങിയവ൪ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.