കണ്ണട വാങ്ങിയതിൽ അഴിമതി ഇല്ല; വി എസ് സുനിൽ കുമാർ

Sunday 4 February 2018 11:11 am IST

തിരുവനന്തപുരം: കണ്ണട വിവാദത്തില്‍ സ്പീക്കര്‍ക്ക്​ പിന്തുണയുമായി കൃഷിമന്ത്രി വി.എസ്​ സുനില്‍ കുമാർ.  കണ്ണട വാങ്ങിയതില്‍ ചട്ട വിരുദ്ധമോ അഴിമതിയോ നടന്നിട്ടില്ല. കൃത്രിമ രേഖകളുണ്ടാക്കിയല്ല കണ്ണട വാങ്ങിയതെന്നും വി.എസ്​ സുനില്‍ കുമാര്‍ പറഞ്ഞു. സുനിൽകുമാറിനു പുറമെ കണ്ണട വാങ്ങിയത്​ വിവാദമാക്കുന്നത്​ അനാവശ്യമാണെന്ന്​ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും പ്രതികരിച്ചു.

സ്​പീക്കര്‍ ശ്രീരാമകൃഷ്​ണന്‍ അരലക്ഷം രൂപയുടെ കണ്ണട വാങ്ങിയതാണ്​ വിവാദത്തിലായത്​. ഫ്രെയിമിന്​ 5000 രൂപയും ലെന്‍സിന്​ 45,500 രൂപയുമായിരുന്നു വില. 28,000 രൂപയുടെ കണ്ണട വാങ്ങിയ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും വിവാദത്തില്‍ പെട്ടിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.