ഡമാസ്ക്കസ്: സിറിയന്‍ വിമതര്‍ ബന്ധിയാക്കിയ റഷ്യന്‍ പൈലറ്റിനെ വിമതര്‍ വധിച്ചു. ശനിയാഴ്ച റഷ്യയുടെ സുഖോയ് 25 യുദ്ധവിമാനം സിറിയന്‍ വിമതര്‍ വെടിവെച്ച് വീഴ്ത്തിയിരുന്നു. ഈ വിമാനത്തിലെ പൈലറ്റിനെയാണ് വധിച്ചത്.
വിമാനം വെടിവെച്ചിട്ട കാര്യം റഷ്യന്‍ പ്രതിരോധമന്ത്രാലയം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം വിമതസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ല. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമക്രമണം ശക്തമാക്കുമെന്ന് റഷ്യ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: