സൈനികന് ജന്മനാടിന്റെ അന്ത്യാഞ്ജലി

Sunday 4 February 2018 11:50 am IST

കരുനാഗപ്പള്ളി: മധ്യപ്രദേശില്‍ മരണമടഞ്ഞ സൈനികന്‍ ദീപക് ദിലീപന് നാടിന്റെ അന്ത്യാഞ്ജലി. ദീപക്കിന്റെ ഭൗതിക ശരീരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കരനാഗപ്പള്ളി തുറയില്‍ക്കടവിലെ തറവാട്ടു വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സമൂഹത്തിന്റെ നാനാതുറകളില്‍നിന്നുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരച്ചടങ്ങ്. ബെംഗളൂരുവിലെ വ്യോമസേനാ ആശുപത്രിയില്‍ നിന്ന് റോഡ് മാര്‍ഗം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കരുനാഗപ്പള്ളിയിലെത്തിച്ച ഭൗതികശരീരം ബോയ്സ് ഹയര്‍സെക്കന്ററി സ്‌കൂളിലും ശ്രായിക്കാട് സര്‍ക്കാര്‍ സ്‌കൂളിലും തുറയില്‍ക്കുന്ന് എല്‍പിഎസിലും പൊതുദര്‍ശനത്തിനു വച്ചു. ആര്‍. രാമചന്ദ്രന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്‍പേഴസന്‍ എം. ശോഭന, സിറ്റി പോലീസ് കമ്മീഷണര്‍ എ. ശ്രീനിവാസ്, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.