ചവറ: നീണ്ടകരയിലെ പുത്തന്‍തുറ, ദളവാപുരം, ആല്‍ത്തറ ബീച്ച്, ചവറ കരിഞ്ഞുറ, പന്മന, മേക്കാട് വടക്കുംതല, തേവലക്കര ചന്ദ്രാസ്, മുള്ളിക്കാല, പൊളിഞ്ഞമ്പലം ഭാഗങ്ങളിലെ വീടുകളിലാണ് സ്റ്റിക്കറുകള്‍ പതിച്ചത്. വീടിന്റെ ജനാലകള്‍, വാതിലുകള്‍, ഉയരമുള്ള ഭിത്തികളുടെ മുകള്‍ ഭാഗം എന്നിവിടങ്ങളിലായിരുന്നു സ്റ്റിക്കര്‍. കഴിഞ്ഞ ദിവസങ്ങളിലാണ് ഇത് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. കവര്‍ച്ചാ സംഘങ്ങള്‍ക്കുള്ള അടയാളമാണെന്നത് പരന്നതോടെ നാട്ടുകാര്‍ ഭീതിയിലായി. എന്നാല്‍ ഭയപ്പെടേണ്ട കാര്യമില്ലന്നും സാമൂഹ്യ വിരുദ്ധരാണ് ഇതിന് പിന്നിലെന്നുമാണ് പോലിസ് അറിയിച്ചു. ജനങ്ങളുടെ ഭയം ഒഴിവാക്കാന്‍ രാത്രി കാല നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. സ്റ്റിക്കര്‍ പതിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണവും തുടങ്ങി. നാട്ടുകാരും പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: