ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ സൈന്യത്തിന് നേരെ ചാവേര്‍ ആക്രമണം. ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ സ്വാത് താഴ്വരയിലുള്ള ഖൈബര്‍ പക്തൂണ്‍ മേഖലയിലെ സൈന്യത്തിന്റെ സ്പോട്സ് ടീമിന് നേരെയാണ് ചാവേര്‍ അക്രമം നടന്നത്. പതിമൂന്നോളം പേര്‍ക്കാണ് സ്ഫോടനത്തില്‍ പരുക്കേറ്റത്.
ഇന്നലെ വൈകുന്നേരം ടീം അംഗങ്ങള്‍ വോളിബോള്‍ പരിശീലനം നടത്തുമ്പോഴായിരുന്നു ചാവേര്‍ അക്രമം ആക്രമണം ഉണ്ടാകുന്നത്. അക്രമത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്രീകെ താലിബാന് ഏറ്റെടുത്തു.
തെഹ്രീകെ താലിബാന് പ്രതികാര നടപടികള്‍ ആരംഭിച്ചുവെന്നാണ് സംഘടനാ വക്തവായ മുഹമ്മദ് ഖുറാസാനി സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: