പാക്കിസ്ഥാന് മുന്നറിയിപ്പ്; വെടിയുണ്ടയുടെ എണ്ണം നോക്കാതെ ഇന്ത്യ തിരിച്ചടിക്കും

Sunday 4 February 2018 1:32 pm IST

ന്യൂദല്‍ഹി: പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ ഒരു വെടിയുണ്ട ഉതിര്‍ത്താല്‍ തിരിച്ചടിക്കുവാന്‍ വെടിയുണ്ടയുടെ എണ്ണം നോക്കെണ്ടെന്ന നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗ്. ത്രിപുരയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. 

അയല്‍രാജ്യം എന്ന പേരില്‍ ഒരിക്കലും പാക്കിസ്ഥാനെ ആക്രമിക്കണം എന്നില്ല. പക്ഷേ അതിര്‍ത്തി കടന്ന് വെടിയുണ്ട വന്നാൽ തിരിച്ചടിക്ക് വെടിയുണ്ടകളുടെ എണ്ണം നോക്കേണ്ടെന്ന് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സമാധാനവും ഐക്യവും ഇന്ത്യ ആഗ്രഹിക്കുമ്പോൾ പാക്കിസ്ഥാന്‍ കശ്മീരില്‍ കണ്ണീര്‍ വീഴ്ത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഉയര്‍ത്തുന്ന ഏത് വെല്ലുവിളിയും നേരിടാന്‍ തയ്യാറാണ് ഇന്ത്യന്‍ സൈന്യമെന്നും രാജ് നാഥ് സിംഗ് കൂട്ടിച്ചേർത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.