എച്ച്എല്‍എല്‍ സ്വകാര്യവത്കരണം പരിഗണനയിലില്ല: കേന്ദ്ര സര്‍ക്കാര്‍

Sunday 4 February 2018 2:49 pm IST

എച്ച്എല്‍എല്‍ സ്വകാര്യവത്കരിക്കരുതെന്നാവശ്യപ്പെട്ട്  കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിക്ക് ബിഎംഎസ് നേതാക്കള്‍ നിവേദനം നല്‍കുന്നു

ന്യൂദല്‍ഹി: തിരുവനന്തപുരം ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് (എച്ച്എല്‍എല്‍) സ്വകാര്യവത്കരണം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. സ്വകാര്യവത്കരണം നടപ്പാക്കരുതെന്നാവശ്യപ്പെട്ട് ബിഎംഎസ് നേതാക്കള്‍ നിവേദനം നല്‍കിയപ്പോഴാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.

നീതി ആയോഗിന്റെ ശുപാര്‍ശ മാത്രമാണ് ഇക്കാര്യത്തിലുള്ളത്. ധനകാര്യവകുപ്പിന് മുന്നില്‍ ശുപാര്‍ശ എത്തിയിട്ടില്ല. സ്വകാര്യവത്കരണം സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ജയ്റ്റ്‌ലി വ്യക്തമാക്കി. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍, ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി. ഉണ്ണിക്കൃഷ്ണന്‍ ഉണ്ണിത്താന്‍, എച്ച്എല്‍എല്ലിനെ പ്രതിനിധീകരിച്ച് എം. അനില്‍കുമാര്‍, ആര്‍. രജിത്ത്, ആര്‍.എസ്. രാജേഷ് എന്നിവരാണ് നിവേദനം നല്‍കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.