ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം ഹ്യൂമേട്ടൻ ജനുവരിയിലെ മികച്ച താരം

Sunday 4 February 2018 3:04 pm IST

മുംബൈ:  കേരള ബ്ലാസ്റ്റേഴ്സിന്റെ  ഹ്യൂമേട്ടൻ  ഐ.എസ്.എല്ലിലെ ജനുവരിയിലെ മികച്ച താരം. 90.1% വോട്ട് നേടിയാണ് ഹ്യൂം മികച്ച താരമായത്. രണ്ടാം സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിന്‍ലെന്‍ ഡൗങ്ങലിന് വെറും 5.6% വോട്ട് മാത്രമാണ് ലഭിച്ചത്.

ഒരു ഹാട്രിക് അടക്കം ജനുവരിയില്‍ 5 ഗോളുകളാണ് താരം നേടിയത്. ദല്‍ഹി ഡൈനാമോസിനെതിരെയാണ് ഹ്യൂം ഹാട്രിക് നേടിയത്. മുംബൈക്കെതിരെ നേടിയ ഗോളും കൊച്ചിയില്‍ ഡല്‍ഹിക്കെതിരെ തന്നെ നേടിയ ഗോളുമടക്കമാണ് ജനുവരിയില്‍ ഹ്യൂം 5 ഗോള്‍ തികച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ കീപ്പര്‍ റഹുബ്ക നേരത്തെ നവംബറില്‍ ഐ.എസ്.എല്ലിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഇയാന്‍ ഹ്യൂമിനെ കൂടാതെ ബെംഗളൂരു എഫ്.സിയുടെ സുനില്‍ ഛേത്രി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ സിമിന്‍ലെന്‍ ഡൗങ്ങല്‍, പുണെ സിറ്റിയുടെ മാഴ്സെലോ പെരേര, ജംഷഡ്പൂര്‍ എഫ്.സിയുടെ ട്രിനിഡാഡെ ഗോണ്‍സാല്‍വസ് എന്നിവരായിരുന്നു പട്ടികയില്‍ ഇടം പിടിച്ച താരങ്ങള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.