ബെംഗളൂരു: തെരഞ്ഞെടുപ്പടുത്ത കര്‍ണ്ണാടകത്തില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം തുടങ്ങി. നഗരത്തിലെ പാലസ് ഗ്രൗണ്ടില്‍ ലക്ഷക്കണക്കിന് ജനാവലിയാണ്. പരിവര്‍ത്തന്‍ റാലിയില്‍ മോദി പ്രസംഗം തുടങ്ങി.
ബന്ദ് നടത്തി റാലി പൊളിക്കാന്‍ കോണ്‍ഗ്രസിന്റെ ചില സംഘടനകളും അതിന് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സഹായവുമുണ്ടായി. എന്നാല്‍ ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നല്കി സിദ്ധരാമയ്യ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചതോടെ ബന്ദ് പിന്‍വലിച്ചു. കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3,000 പോലീസുകാര്‍ 1,200 ട്രാഫിക് പോലീസുകാര്‍ എന്നിങ്ങനെ ഗ്രൗണ്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: