കര്‍ണ്ണാടകവും കോണ്‍ഗ്രസ് മുക്തമാകും: മോദി

Sunday 4 February 2018 5:38 pm IST
കര്‍ണ്ണാടകത്തിന് 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ബിജെപി പരിശ്രമിക്കാന്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് പറഞ്ഞ മോദി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനക്ഷേമത്തിന് ചെയ്ത നടപടികള്‍ എണ്ണിപ്പറഞ്ഞു.

ബെംഗളൂരു: കര്‍ണ്ണാടകവും കോണ്‍ഗ്രസ് മുക്ത സംസ്ഥാനമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കര്‍ണ്ണാടകത്തിന് 21-ാം നൂറ്റാണ്ടില്‍ വേണ്ടുന്ന അടിസ്ഥാന സൗകര്യ വികസനത്തിന് ബിജെപി പരിശ്രമിക്കാന്‍ തുടങ്ങിക്കഴിഞ്ഞുവെന്ന് പറഞ്ഞ മോദി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനക്ഷേമത്തിന് ചെയ്ത നടപടികള്‍ എണ്ണിപ്പറഞ്ഞു. പാലസ് ഗ്രൗണ്ടിലെ പരിവര്‍ത്തന്‍ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന് നല്‍കിയതൊന്നും ജനങ്ങള്‍ക്കു കിട്ടിയില്ല. എല്ലാം മുഖ്യമന്ത്രിയുടെ പക്കലാണിരിക്കുന്നത്. ഇടപാടു നടത്തുന്നത് മുഖ്യമന്ത്രിയാണ്. 

-ഒറ്റദിവസം വൈദ്യുതി കിട്ടാതെവന്നാല്‍ കര്‍ണ്ണാടകം അലങ്കോലത്തിലാകും. സ്വാതന്ത്ര്യം കിട്ടി 70 വര്‍ഷമായിട്ടും കര്‍ണ്ണാടകത്തില്‍ ഏഴുലക്ഷം വീടുകള്‍ വൈദ്യുതി എത്താതെ ഇരുട്ടില്‍ കഴിയുന്നു.

- കേന്ദ്ര സര്‍ക്കാര്‍ നല്‍കിയെന്ന് ഞാന്‍ പറഞ്ഞവയൊക്കെ സംസ്ഥാനത്ത് നിങ്ങള്‍ക്ക് കിട്ടിയിട്ടുണ്ടോ.

- കഴിഞ്ഞ ബജറ്റ് സംസ്ഥാനത്തിന്റെ വലിയ പ്രശ്നം പരിഹരിച്ചു. കര്‍ണ്ണാടകത്തിന്റെ നഗരപ്രാന്തത്തിലെ യാത്രപ്രശ്നം പരിഹരിക്കാന്‍ 160 കിലോ മീറ്റര്‍ റെയില്‍വേ ശൃംഖലയ്ക്ക് 17,000 കോടി രൂപയാണ് നല്‍കിയത്. 15 ലക്ഷം നിത്യയാത്രക്കാര്‍ക്ക് ഇതിന്റെ നേട്ടമുണ്ടാകും.

- 185 ലക്ഷം വീട്ടമ്മമാര്‍ക്കാണ് പാചക വാതകം കര്‍ണ്ണാടകത്തില്‍ നല്‍കിയത് 34 ലക്ഷം കക്കൂസുകളാണ് സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി സംസ്ഥാനത്ത് പണിതത്.

- ഗ്രാമങ്ങളില്‍ നഗരങ്ങളുടെ സംവിധാനം ഒരുക്കിയാല്‍ നഗരത്തിലേക്കുള്ള തിരിക്കും സമ്മര്‍ദ്ദവും ഇല്ലാതാക്കാം.... മോദി തുടരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.