പത്തുശതമാന സര്‍ക്കാര്‍; സിദ്ധരാമയ്യയ്ക്ക് കര്‍ശന വിമര്‍ശനവുമായി മോദി

Sunday 4 February 2018 6:05 pm IST
അതിരൂക്ഷമായ വിമര്‍ശനമാണ് മോദി നടത്തിയത്. ചിലര്‍ പറയുന്നു, സംസ്ഥാനത്ത് എന്തുപദ്ധതി നടത്താനും ഏതു കാര്യം സാധിക്കാനും 10 ശതമാനം കമ്മീഷന്‍ വാങ്ങുക പതിവായിക്കഴിഞ്ഞെന്ന്. അങ്ങനെ പത്തുശതമാന സര്‍ക്കാരെന്നാണ് ചിലര്‍ പരാമര്‍ശിക്കാറ്. ഈ ആക്ഷേപം സംസ്ഥാനത്തിന് മാറണം. അതിന് കോണ്‍ഗ്രസ് സര്‍ക്കാരിനെ മാറ്റണം, മോദി പറഞ്ഞു.

ബെംഗളൂരു: കര്‍ണ്ണാക സര്‍ക്കാര്‍ എന്തിനും ഏതിനും പത്തുശതമാനം കമ്മീഷന്‍ വാങ്ങുന്നതിനാല്‍ പത്തുശതമാന സര്‍ക്കാരെന്നാണ് അറിയപ്പെടുന്നതെന്ന് പ്രധാമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കര്‍ണ്ണാടകത്തില്‍ ഗുരുതരമായ അഴിമതിയാരോപണങ്ങളാണ്, ബിജെപിയുടെ പരിവര്‍ത്തന്‍ റാലിയെ പാലസ് ഗ്രൗണ്ടില്‍ സംബോധന ചെയ്യുകയായിരുന്നു മോദി.

അതിരൂക്ഷമായ വിമര്‍ശനമാണ് മോദി നടത്തിയത്. ചിലര്‍ പറയുന്നു, സംസ്ഥാനത്ത് എന്തുപദ്ധതി നടത്താനും ഏതു കാര്യം സാധിക്കാനും 10 ശതമാനം കമ്മീഷന്‍ വാങ്ങുക പതിവായിക്കഴിഞ്ഞെന്ന്. അങ്ങനെ പത്തുശതമാന സര്‍ക്കാരെന്നാണ് ചിലര്‍ പരാമര്‍ശിക്കാറ്. ഈ ആക്ഷേപം സംസ്ഥാനത്തിന് മാറണം. അതിന് കോണ്‍ഗ്രസ് സര്‍ക്കാരിനെ മാറ്റണം, മോദി പറഞ്ഞു.

ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായുടെ പാര്‍ട്ടി മഹാറാലി പൊളിക്കാന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കോണ്‍ഗ്രസ് പാര്‍ട്ടിയും  ചേര്‍ന്ന് ചില സംഘടനകളെക്കൊണ്ട് മൈസൂരില്‍ റിപ്പബ്ലിക് ദിന തലേന്ന് ഹര്‍ത്താല്‍ നടത്തിച്ചു. പ്രധാനമന്ത്രിയുടെ ഇന്നത്തെ പരിപാടി മുടക്കാന്‍ ബന്ദ് ആഹ്വാനം നടത്തിച്ചിരുന്നു. ഹൈക്കോടതി ഇടപെട്ട് സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും വിമര്‍ശിച്ചാണ് ബന്ദ് പിന്‍വലിപ്പിച്ചത്. പ്രധാനമന്ത്രി സംസ്ഥാനത്ത് വരുന്നതിനെ പരിഹസിച്ച് മുഖ്യമന്ത്രി ട്വിറ്റര്‍ വിമര്‍ശനം നടത്തിയിരുന്നു. ഇതെല്ലാം പ്രധാനമന്ത്രിയെ രാഷ്ട്രീയമായി ചൊടിപ്പിച്ചിരുന്നു.

ലോകം ഇടപാടുകള്‍ ലഘുവാക്കുന്നത് ചര്‍ച്ച ചെയ്യുമ്പോള്‍ കര്‍ണ്ണാടകം കൊലപാതകങ്ങള്‍ എങ്ങനെ ലഘുവായിച്ചെയ്യാമെന്ന് ചിന്തിക്കുന്നു. കോണ്‍ഗ്രസ് മുത്വലാഖ് നിരോധന നിയമ ബില്‍ തടയുന്നു. അവര്‍തന്നെയാണ് പിന്നാക്ക ക്ഷേമ ബില്ലും തടസപ്പെടുത്തുന്നത്, മോദി പ്രസംഗം അവസാനിപ്പിച്ച് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.