ശ്രദ്ധിക്കാന്‍

Monday 5 February 2018 2:30 am IST

  • 2017-18 വര്‍ഷത്തെ ദ്വിവത്‌സര റഗുലര്‍ എല്‍എല്‍എം കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഫെബ്രുവരി 25 ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും. ഇതിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷ ഫെബ്രുവരി 7 വരെ. 50 % മാര്‍ക്കില്‍ കുറയാത്ത നിയമബിരുദമാണ് യോഗ്യത. അവസാനവര്‍ഷ യോഗ്യതാപരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ് 800 രൂപ. എസ്‌സി/എസ്ടിക്കാര്‍ക്ക് 400 രൂപ. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ഗവണ്‍മെന്റ് ലോ കോളേജുകളിലും തൊടുപുഴ, ഏറ്റുമാനൂര്‍, കൊല്ലം, നാലാഞ്ചിറ (തിരുവനന്തപുരം) എന്നിവിടങ്ങളിലെ സ്വകാര്യ സ്വാശ്രയ ലോ കോളേജുകളിലുമാണ് എല്‍എല്‍എം പ്രവേശനം. www.cee.kerala.gov.in.-
  • വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ 2018 ലെ അണ്ടര്‍ ഗ്രാഡുവേറ്റ്, പോസ്റ്റ് ഗ്രാഡുവേറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷക്ക് ഇപ്പോള്‍ അപേക്ഷിക്കാം. എന്‍ട്രന്‍സ് ടെസ്റ്റ് ഫീസ് 500 രൂപ. എസ്‌സി/എസ്ടി/ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് 250 രൂപ മതി. വിശദവിവരങ്ങള്‍ക്കും ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനും www.bhuonline.in- സന്ദര്‍ശിക്കേണ്ടതാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.