മാരാരിക്കുളത്ത് ആറിന് കൊടിയേറും

Monday 5 February 2018 2:36 am IST

 

മാരാരിക്കുളം: മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. 16ന് സമാപിക്കും. മഹാദേവനും പാര്‍വ്വതീ ദേവിയും സ്വയംഭൂവായി അഭിമുഖമായിരിക്കുന്ന ക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നത് സമുദ്രത്തിലാണ്. 

  ഉത്സവത്തിന് മുന്നോടിയായി തിങ്കളാഴ്ച പഞ്ചലക്ഷപഞ്ചാക്ഷരജപയജ്ഞവും ദ്രവ്യകലശാഭിഷേകവും നടക്കും. ചൊവ്വാഴ്ച രാവിലെ 11.30ന് കൊടിയേറ്റ് തന്ത്രി മോനാട്ട് കൃഷ്ണന്‍ നമ്പൂതിരി നിര്‍വ്വഹിക്കും. രാത്രി 9ന് ബാലെ, ബുധനാഴ്ച രാത്രി 7 ന് മേജര്‍സെറ്റ് കഥകളി , വ്യാഴാഴ്ച രാത്രി 7ന്  ചാക്യാര്‍കൂത്ത്, രാത്രി 10 മുതല്‍ മേജര്‍സെറ്റ് കഥകളി. വെള്ളിയാഴ്ച രാത്രി 8.30ന് നാടകം. ശനിയാഴ്ച രാത്രി 7.30ന് സംഗീത കച്ചേരി, 11ന് രാത്രി 8ന്  മുരളീരവം ഫ്ളൂട്ട് ഫ്യൂഷന്‍.

  12 ന് വൈകിട്ട് 5 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, മട്ടന്നൂര്‍ ശ്രീകാന്ത്, മട്ടന്നൂര്‍ ശ്രീരാജ് എന്നിവരുടെ തായമ്പക. 13ന് ഉച്ചയ്ക്ക് ഒന്നി ന് അന്നദാനം,  രാത്രി 8 ന് നൃത്തോത്സവം,12ന് ശിവഭജന്‍സ്,ശിവരാത്രി പൂജ. 

 14ന് രാത്രി 8ന് നടി ശാന്തികൃഷ്ണയുടെ നൃത്തസന്ധ്യ, 10ന് കഥാപ്രസംഗം. 15ന്  രാത്രി 7ന് ഭാവയാമി ഭരതനാട്യമാര്‍ഗ്ഗം, 9ന് ആറാട്ട് ഘോഷയാത്ര 10.30ന് സമുദ്രത്തില്‍ ആറാട്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.