കഞ്ഞിക്കുഴി: കണിച്ചുകുളങ്ങര സര്‍ക്കാര്‍ ഭൂമിയില്‍ പച്ചക്കറി കൃഷി ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്. കഞ്ഞിക്കുഴി ചാലുങ്കല്‍ ഹരിത ലീഡര്‍ സംഘം എ ഗ്രേഡ് ക്ലസ്റ്ററിന്റെ ഹൈടെക് ഫാമിലെ പച്ചക്കറി തൈ നടീല്‍ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരമാവധി സ്ഥലത്ത് കൃഷി ചെയ്യണമെന്നാണ് സര്‍ക്കാര്‍ നയം.റവന്യൂ വകുപ്പിന്റെ ഓഫീസ് വളപ്പുകളിലും മറ്റ് പുറമ്പോക്ക് ഭൂമികളിലും കൃഷി ചെയ്യാന്‍ അവസരം നല്‍കും.ജൈവ പച്ചക്കറി കൃഷി രംഗത്ത് കഞ്ഞിക്കുഴിയിലെ ജനകീയ കൂട്ടായ്മ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി പി.തിലോത്തമന്, പ്രിന്‍സിപ്പാള്‍ കൃഷി ഓഫീസര്‍ ജെ.പ്രേംകുമാര്‍, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: