ജില്ലയില്‍ 4.33ലക്ഷം കുട്ടികള്‍ക്ക് വിരഗുളിക നല്‍കും

Monday 5 February 2018 2:37 am IST

 

ആലപ്പുഴ: ദേശീയ വിരവിമുക്ത ദിനമായ  എട്ടിന് ജില്ലയില്‍ 4,33,113 കുട്ടികള്‍ക്ക് വിരഗുളിക നല്‍കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അംഗന്‍വാടികള്‍, ഡേകെയര്‍ സെന്ററുകള്‍ എന്നിവിടങ്ങളിലൂടെ നടത്തുന്ന ഗുളിക വിതരണവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ ജില്ല കളക്ടര്‍ ടി.വി.അനുപമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. 

 വിര നശീകരണത്തിനുള്ള ആല്‍ബന്‍ഡസോള്‍ ഗുളികകള്‍ എല്ലാ ബ്ലോക്കുകളിലും എത്തിച്ചിട്ടുണ്ട്.  രണ്ടുവയസു മുതല്‍ 19 വയസ്സുവരെയുള്ള കുട്ടികള്‍ക്ക്  ഉച്ചഭക്ഷണത്തിനുശേഷം അധ്യാപകരുടെ മേല്‍ നോട്ടത്തില്‍  ഗുളിക നല്‍കി കഴിച്ചതായി ഉറപ്പുവരുത്തും. ഒന്നു മുതല്‍ രണ്ട് വയസ്സുവരെയുളള കുട്ടികള്‍ക്ക് പകുതി ഗുളിക ഒരു ടേബിള്‍ സ്പൂണ്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ അലിയിച്ചു നല്‍കും. 

 ആശ പ്രവര്‍ത്തര്‍ മുഖേന ഇവരെ അംഗനവാടികളിലെത്തിച്ചാണ് ഗുളിക നല്‍കുക. ഡേ കെയര്‍ സെന്ററുകളിലെ കുട്ടികള്‍ക്കും അംഗന്‍വാടികളിലാണ്  ഗുളിക നല്‍കുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.