പണം അക്കൗണ്ടിലൂടെ കര്‍ഷകര്‍ ദുരിതത്തില്‍

Monday 5 February 2018 2:38 am IST

 

അരൂര്‍: പട്ടണക്കാട് ബ്ലോക്കിന് കീഴിലുള്ള ക്ഷീരസഹകരണസംഘങ്ങളില്‍ കര്‍ഷകരില്‍ നിന്നും അളന്ന് എടുക്കുന്ന പാലിന്റെ തുക ബാങ്ക് അക്കൗണ്ടിലൂടെയാക്കിയത് കര്‍ഷകരെ ദുരിതത്തിലാക്കിയതായി പരാതി. മുന്‍പ് എല്ലാ ശനിയാഴ്ചകളിലും സംഘത്തില്‍ നിന്നും കര്‍ഷകര്‍ക്ക് നേരിട്ട് പണം നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ക്ഷീര വികസന വകുപ്പ് അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ബാങ്ക് അക്കൗണ്ട് വഴി കര്‍ഷകര്‍ക്ക് പണം നല്‍കാന്‍ തുടങ്ങിയതോടെ ബാങ്കില്‍ മണിക്കൂറോളം ക്യൂ നിന്നു പണമെടുക്കേണ്ട ദയനിയ സ്ഥിതിയാണ്. കര്‍ഷകര്‍ക്ക് പശുവിന് തീറ്റ സംഭരിക്കുന്നതിനുള്ള സമയമാണ് ഇതുമൂലം നഷ്ടമാകുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.