കോട്ടയം: സിപിഎം അക്രമങ്ങള്‍ക്കും പോലീസ് ഭീകരതയ്ക്കുമെതിരേ ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് സമരജ്വാല സംഘടിപ്പിക്കും. രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ഏഴു വരെ തിരുനക്കര മൈതാനിലാണ് സമരപരിപാടി.
സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്, ഭാരവാഹികളായ വി.മുരളീധരന്, പി.കെ.കൃഷ്ണദാസ്, സി.കെ.പത്മനാഭന്, എം.ടി.രമേശ്, കെ.സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, കെ.പി.ശ്രീശന്, പി.എം.വേലായുധന്, ഡോ.പി.പി.വാവ, അഡ്വ.ജെ.ആര്.പത്മകുമാര്‍, അഡ്വ.എസ്.ജയസൂര്യന്‍, അഡ്വ.എന്‍.കെ.നാരായണന് നമ്പൂതിരി തുടങ്ങിയവരും മറ്റു സംസ്ഥാന നേതാക്കളും പങ്കെടുക്കും.
എല്ലാ മണ്ഡലങ്ങളിലും നിന്നുള്ള പ്രവര്‍ത്തകര്‍ തിരുനക്കര മൈതാനത്ത് എത്തും. രാവിലെ 8.30 ന് ചങ്ങനാശ്ശേരി മണ്ഡലം കോടിമതയില്‍ നിന്നും ഏറ്റുമാനൂര്‍ മണ്ഡലം സിഎംഎസ് കോളേജ് ഭാഗത്തു നിന്നും പ്രകടനമായെത്തും.
10ന് പുതുപ്പള്ളി മണ്ഡലം കളക്ടറേറ്റ് ഭാഗത്തു നിന്നും വൈക്കം മണ്ഡലം ചില്‍ഡ്രന്‍സ് ലൈബ്രറി ഭാഗത്തു നിന്നും തിരുനക്കരയിലെത്തും. ഉച്ചയ്ക്ക് 12ന് കടുത്തുരുത്തി മണ്ഡലം നാഗമ്പടത്തു നിന്ന് എത്തും. രണ്ടിന് പാലാ മണ്ഡലം കെഎസ്ആര്‍ടിസി ഭാഗത്തു നിന്നും പൂഞ്ഞാര്‍ മണ്ഡലം പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും പുറപ്പെടും. നാലിന് കാഞ്ഞിരപ്പള്ളി മണ്ഡലം കളക്ടറേറ്റ് ഭാഗത്തു നിന്നും കോട്ടയം മണ്ഡലം കോടിമതയില്‍ നിന്നും സമരത്തിനെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: