ഏറ്റുമാനൂര്‍ സ്റ്റേഷനില്‍ ഒരുങ്ങുന്നത് ആധുനിക സൗകര്യങ്ങള്‍

Monday 5 February 2018 2:00 am IST
ഏറ്റുമാനൂര്‍: ആധുനിക നിലവാരത്തില്‍ നിര്‍മ്മിക്കുന്ന ഏറ്റുമാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നാല് പ്ലാറ്റ് ഫോമുകള്‍. ഏറ്റവും മികച്ച സൗകര്യങ്ങളാണ് യാത്രക്കാര്‍ക്കായി ഒരുങ്ങുന്നത്. നിലവില്‍ രണ്ട് പ്ലാറ്റ് ഫോമാണുള്ളത്. നിലവിലുള്ള പാളങ്ങളുടെ എണ്ണം കൂട്ടി പാസഞ്ചര്‍ ട്രെയിനിന് നാലു പാളങ്ങളും ചരക്കു ട്രെയിനിന് രണ്ടു പാളങ്ങളുമാണ് നിര്‍മ്മിക്കുന്നത്. നിലവിലുള്ള 540 മീറ്റര്‍ പ്ലാറ്റ് ഫോം നിലനിര്‍ത്തിക്കൊണ്ട് പുതിയ 540 മീറ്റര്‍ നീളത്തില്‍ ഐലന്റ് പ്ലാറ്റ് ഫാം നിര്‍മ്മിക്കും മാത്രമല്ല പുതിയ സിഗ്നല്‍ സംവിധാനങ്ങളും, ഓപ്പറേറ്റിങ് സിസ്റ്റവും തയ്യാറാക്കും. ഇത് പുതിയ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടത്തിലാണ് ഒരുക്കുന്നത്.

പുതിയ പ്ലാറ്റ് ഫോം  വരുന്നതോടെ 24 ബോഗികളുള്ള കേരള എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ നിര്‍ത്താനുള്ള സൗകര്യം സ്റ്റേഷനിലുണ്ടാകും. യാത്രക്കാര്‍ക്ക് വിപുലമായ പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തുന്നുണ്ട്.ബുക്കിങ്, വെയിറ്റിങ് സ്റ്റാളുകള്‍ എന്നീ സംവിധാനങ്ങള്‍, യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്യാനുള്ള സൗകര്യങ്ങള്‍, യാത്രക്കാര്‍ക്കുള്ള മേല്‍പ്പാലങ്ങള്‍, കുടിവെള്ള സൗകര്യങ്ങള്‍, മികവുറ്റ ഇരിപ്പിടങ്ങള്‍ എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ പുതിയ സ്റ്റേഷനില്‍ ഉണ്ടാകും.ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷന്‍. നീണ്ടൂര്‍ റോഡില്‍ വടക്കുവശത്താണ് ഇപ്പോഴത്തെ സ്‌റ്റേഷന്‍. പുതിയ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നത് നീണ്ടൂര്‍ റോഡിനും,അതിരമ്പുഴ റോഡിനും സമീപം മനക്കപ്പാടത്താണ്. 

പാതയിരട്ടിപ്പക്കല്‍ ജോലികളുടെ ഭാഗമായി ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ മുഖച്ഛായ മാറുകയാണ. പുതിയ പാത വരുന്ന സാഹചര്യത്തുല്‍ മേല്‍പ്പാലങ്ങള്‍ പൊളിച്ചുമാറ്റേണ്ടിവന്നതോടെയാണ് പുതിയ സ്റ്റേഷന്‍ എന്ന ആശയം റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടായത്. പുതിയ സ്റ്റേഷനും കെട്ടിടത്തിനുമുള്ള നിര്‍ദ്ദേശം റെയില്‍വേ അംഗീകരിക്കുകയായിരുന്നു.പുതിയ കെട്ടിടത്തിനായി 1.1 കോടി രൂപ അനുവദിച്ചു.കെട്ടിടത്തിന്റെയും പുതിയ പ്ലാറ്റ് ഫോമിന്റെയും ജോലി പുരോഗമിക്കുകയാണ്. 45 മീറ്റര്‍ നീളത്തിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.ഡിസംബറില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാനാണ് റെയില്‍വേ ലക്ഷ്യം വയ്ക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.