35 കോടിയുടെ തട്ടിപ്പ് ; പോലീസ് അന്വേഷണം തുടങ്ങി

Monday 5 February 2018 2:00 am IST
തലയോലപ്പറമ്പ്: ഇരട്ടി പണം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച സ്ഥാപന ഉടമ മുങ്ങിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

 

തലയോലപ്പറമ്പ്: ഇരട്ടി പണം നല്‍കാമെന്ന് പറഞ്ഞ് നിക്ഷേപം സ്വീകരിച്ച സ്ഥാപന ഉടമ മുങ്ങിയ സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. 

തലയോലപ്പറമ്പ് മാളിയേക്കല്‍ ഓമനക്കുട്ടനെതിരെയാണ് പോലീസ് സ്റ്റേഷനില്‍ നിക്ഷേപകര്‍ പരാതി നല്‍കിയത്. നിക്ഷേപത്തുകയ്ക്ക് ആദ്യം പന്ത്രണ്ട് ശതമാനം പലിശ നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. മാസങ്ങള്‍ക്ക് ശേഷം 15-ഉം 18-ഉം ശതമാനമായി ഉയര്‍ത്തി. അതോടെ പലരും വസ്തുക്കള്‍ പണയം വച്ച് വായ്പയെടുത്ത് പണം നിക്ഷേപിക്കാന്‍ തുടങ്ങി. തലയോലപ്പറമ്പ് ഇല്ലിത്തോണ്ട് ഭാഗത്ത് സൂര്യസ് ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കുകയായിരുന്ന സ്ഥാപനത്തിലാണ് നിരവധി പേരെ വെള്ളത്തിലാക്കി ഉടമ കോടികളുമായി കടന്നത്.  

ലാഭ വിഹിതം അധികരിച്ചപ്പോള്‍ നിക്ഷേപങ്ങള്‍ കൂടി. ഏകദേശം ഒരു വര്‍ഷത്തോളം കൊണ്ട് സ്ഥാപനം പൂര്‍ണ്ണ വളര്‍ച്ചയിലെത്തി. 35 കോടിയോളം രൂപയുമായി ഇയാളും കുടുംബവും മുങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. 

2015 ഇല്‍ ആരംഭിച്ച സ്ഥാപനം 2016 ടെ ലാഭവിഹിതം നല്‍കാന്‍ കാലതാമസം വന്നതോടെ നിക്ഷേപകരില്‍ പലരും നിക്ഷേപങ്ങള്‍ നിരികെ വാങ്ങാന്‍ വന്നതോടെയാണ് സ്ഥാപനം പൊളിഞ്ഞെന്ന് അറിയുന്നത്. നേരില്‍ കണ്ടും ഫോണ്‍ മുഖേനയും നിക്ഷേപകര്‍ ഓമനക്കുട്ടനുമായി  ബന്ധപ്പെട്ടതോടെ നിക്ഷേപ തുക ബിസിനസില്‍ മുടക്കിയിരിക്കുകയാണെന്നും ഇപ്പോള്‍ പിന്‍വലിച്ചാല്‍ സര്‍ക്കാര്‍ പിടികൂടുമെന്നും കുറച്ച് സമയം കൂടെ നല്‍കിയാല്‍ എല്ലാവരുടേയും നിക്ഷേപ തുക തിരികെ നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തില്‍ പലരും പരാതി നല്‍കുവാന്‍ വൈകി. എന്നാല്‍ ഇതിനിടെ ഇയാള്‍ ദുബായിലേക്ക് പോയെന്നും അവിടെ ഇതേ ബിസിനസ്സ്  നടത്തുകയാണെന്നും പരാതി നല്‍കിയവര്‍ പറയുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.