ഗതാഗതനിയന്ത്രണം നീക്കി നാഗമ്പടം പാലം തുറന്നു

Monday 5 February 2018 2:00 am IST
കോട്ടയം: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി നാഗമ്പടംപാലത്തില്‍ ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രിയില്‍ പാലം തുറന്നു.

 

കോട്ടയം: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി നാഗമ്പടംപാലത്തില്‍  ടാറിങ് ഉള്‍പ്പെടെയുള്ള ജോലികള്‍ പൂര്‍ത്തിയായി. ഇന്നലെ രാത്രിയില്‍ പാലം തുറന്നു. 

അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം പോലീസ് നീക്കി. ശനിയാഴ്ച രാത്രിയാണ് പാലം  അടച്ചത്. ഇന്നലെ രാത്രി 8.30 ഓടെയാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കി പാലം തുറന്നത്.

പാലത്തിലെ ടാറിങ് പൂര്‍ണമായും നീക്കി ബിഎം ആന്‍ഡ് ബിസി നിലവാരത്തിലാണ് നടത്തിയത്. എംസിറോഡ് ഉയര്‍ത്തിയതിന് ആനുപാതികമായി റെയില്‍വേ സ്റ്റേഷന്‍ റോഡ് ചേരുന്ന ഭാഗത്തും റോഡ്   ഉയര്‍ത്തി. നാഗമ്പടം നെഹ്‌റു സ്റ്റേഡിയം കവാടം മുതല്‍ എംസി റോഡ് വരെ ഒന്നര മീറ്റര്‍ വരെയാണ് ഉയര്‍ത്തിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.