ചങ്ങനാശ്ശേരി: റവന്യൂ ടവറില്‍ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തമ്പടിക്കുന്നതായി പരാതി. രാത്രിയില്‍ പല അനാശ്യാസ നടപടികളും ഇവിടെ അരങ്ങേറുന്നതായി പറയപ്പെടുന്നു.
ടവറിന്റെ പടിഞ്ഞാറുവശം രാത്രിയില്‍ ഇരുട്ടുമൂടിയ നിലയിലാണ്. വൈദ്യുതി വിളക്കുകള്‍ ഇല്ലാത്തത് ഇത്തരക്കാര്‍ക്ക് തുണയാകുന്നു. സുരക്ഷാ ജീവനക്കാരായി രണ്ടു ജീവനക്കാര്‍ മാത്രമാണുള്ളത്.
ഇവിടെ പോലീസ് വയര്‍ലെസ്സ് സ്റ്റേഷനും ട്രഷറിക്ക് കാവലായി പോലീസിനെയും നിയോഗിച്ചിട്ടുണ്ട് ടവറിന്റെ പടിഞ്ഞാറ് ഭാഗത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നത് പതിവാണ്.പോലീസ് പട്രോളിങ്ങ് കാര്യക്ഷമമായിറവന്യൂ ടവര്‍ പ്രദേശത്തും സമീപ വഴികളിലും രാത്രികാലങ്ങളില്‍ ഏര്‍പ്പെടുത്തിയാല്‍ ഇത്തരം കാര്യങ്ങള്‍ ഇല്ലാതാകും.
അടിയന്തരമായി പോലീസ് പട്രോളിങ്ങ് ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യമുയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: