റവന്യൂ ടവറിലെ ശുചിമുറികള്‍ തുറക്കണം

Monday 5 February 2018 2:00 am IST
ചങ്ങനാശ്ശേരി: റവന്യൂ ടവറിലെ ശുചി മുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാത്തതിനെതിരെ താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനം.

 

ചങ്ങനാശ്ശേരി: റവന്യൂ ടവറിലെ ശുചി മുറികള്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാത്തതിനെതിരെ താലൂക്ക് വികസന സമിതി യോഗത്തില്‍ വിമര്‍ശനം. .ഇത്കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും ഇതു തുടര്‍ന്നു കൊണ്ടുപോകാനാവില്ലെന്ന് അംഗങ്ങള്‍ പറഞ്ഞു. ടവറിലെ ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കുന്നതിന് ജീവനക്കാര്‍ ഇല്ലാത്ത സ്ഥിതിയാണ്.   ലിഫ്റ്റില്‍ കയറുന്നവര്‍ തന്നെയാണ് പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. കുരിശുംമൂട് മുന്തിരി കവല റോഡിലെ അനധികൃത പാര്‍ക്കിങ്ങ് വലിയ ഗതാഗതക്കുരുക്കിന് കാരണമാക്കുന്നതായും ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഗതാഗതക്കുരുക്കിലാകുന്നതായും പരാതിയുണ്ടായി.മാലിന്യം തള്ളുന്ന പ്രദേശങ്ങളായ മത്സ്യ മാര്‍ക്കറ്റ്, പറാല്‍ കുമരങ്കരി റോഡ് എന്നിവടങ്ങളില്‍ പ്രദേശവാസികള്‍  ദുരിതത്തിലാണെന്ന് ആക്ഷേപമുണ്ടായി. മത്സ്യ മാര്‍ക്കറ്റിനു തൊട്ടടുത്തുള്ള റോഡില്‍ മാലിന്യം തള്ളുകയും ഇവ കത്തിക്കുന്നതുമൂലം ദുര്‍ഗന്ധപൂരിതമായ പുക ഉയര്‍ന്ന് സമീപവാസികളുടെ ജീവിതം നരകതുല്യമാക്കിയിരിക്കുകയാണന്ന് യോഗത്തില്‍ അംഗങ്ങള്‍ പറഞ്ഞു.ഇക്കാര്യത്തില്‍ നടപടിയെടുക്കേണ്ട നഗരസഭ നോക്കുകുത്തിയായെന്നും വിമര്‍ശനമുണ്ടായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.