സംഘട്ടനം: പഞ്ചായത്ത് പ്രസിഡന്റിന്റെ മകന്‍ അറസ്റ്റില്‍

Monday 5 February 2018 2:00 am IST
പാഴിയോട്ടു മുറി പറക്കുളങ്ങര വേലക്കിടെ രാത്രിയിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ മകനെ പോലീസ് അറസ്റ്റു ചെയ്തു.

 

എരുമപ്പെട്ടി: പാഴിയോട്ടു മുറി പറക്കുളങ്ങര വേലക്കിടെ രാത്രിയിലുണ്ടായ സംഘട്ടനവുമായി ബന്ധപ്പെട്ട് കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ മകനെ പോലീസ് അറസ്റ്റു ചെയ്തു.

 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പാഴിയോട്ടുമുറി കുന്നത്തുപുരയ്ക്കല്‍ രമണി രാജന്റെ മകന്‍ രതുല്‍ രാജ് (പാണ്ടി - 22) നെയാണ് എരുമപ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തത്. സംഘട്ടനത്തില്‍ പരിക്കേറ്റ കിഴക്കേപുരയ്ക്കല്‍ സുബ്രഹ്മണ്യന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 

ഇരുമ്പ് പൈപ്പ് കൊണ്ട് സുബ്രഹ്മണ്യനെ തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് കേസ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.