ഇടഞ്ഞ ആന പാപ്പാന്റെ വലതുകൈ പറിച്ചെടുത്തു

Sunday 4 February 2018 10:01 pm IST

ചേര്‍ത്തല: ഇടഞ്ഞ ആന പാപ്പാന്റെ വലതുകൈ പറിച്ചെടുത്തു. കഞ്ഞിക്കുഴി പഞ്ചായത്ത്' ഏഴാം വാര്‍ഡ് കൂറ്റുവേലി അഞ്ജനാ നിവാസില്‍ പ്രതാപന്റെ(48) കൈ ആണ് ആനയുടെ ആക്രമണത്തില്‍ അറ്റുപോയത്. ഇന്നലെ വൈകിട്ട് ആയിരുന്നു സംഭവം. 

കോലഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന്‍കുട്ടി എന്ന ആനയെ പ്രതാപന്‍ പാട്ടത്തിനെടുത്തിരുന്നു. വീടിനു സമീപത്തെ പറമ്പില്‍ തളച്ചിട്ടിരുന്ന ആനക്ക് തീറ്റ കൊടുക്കുന്നതിനിടെ അക്രമാസക്തനാകുകയായിരുന്നു. തുമ്പിക്കൈ കൊണ്ട് വലിച്ചെടുത്ത ശേഷം പ്രതാപന്റെ കൈയ്യില്‍ ചവിട്ടുകയായിരുന്നു. 

  മുട്ടിന് മുകളില്‍ കൈ അറ്റുപോയ നിലയില്‍ പ്രതാപനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലീസിന്റെയും നാട്ടുകാരുടെയും ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ആനയുടെ സമീപം അറ്റുകിടന്ന കൈ എടുക്കാനായത്. പിന്നീട് നാട്ടുകാര്‍ കൈ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.