ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

Sunday 4 February 2018 10:02 pm IST

കോഴിക്കോട്: മക്കടയില്‍ ഒന്നര വയസ്സുകാരിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമം. വടക്കേപുനത്തില്‍ ബിജീഷിന്റെ മകളെയാണ് ഇന്നലെ രാവിലെ പതിനൊന്നോടെ തട്ടികൊണ്ടുപോകാന്‍ ശ്രമം നടന്നത്. 

വീട്ടിലെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന ബിജീഷിന്റെ ഭാര്യ അപര്‍ണ്ണയുടെ കയ്യില്‍ നിന്നാണ് കുട്ടിയെ തട്ടിപ്പറിച്ച് ഓടിയത്. അപര്‍ണ്ണ ബഹളം വെച്ചതോടെ അജ്ഞാതന്‍ കുട്ടിയെ വീടിന്റെ മുറ്റത്ത് ഉപേക്ഷിച്ച് ഓടുകയായിരുന്നു. 

അപര്‍ണ്ണയുടെയും കുട്ടിയുടെയും കഴുത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല പൊട്ടിച്ചെങ്കിലും കൈക്കലാക്കാന്‍ സാധിച്ചില്ല. 

കുട്ടിയുടെ കഴുത്തിലെ സ്വര്‍ണ്ണമാല കുട്ടിയുടെ ഉടുപ്പിനകത്തേക്ക് വീണിരുന്നു. ഇതാകാം കുട്ടിയെ എടുത്തോടാന്‍ കാരണമായതെന്നാണ് പോലീസ് പറയുന്നത്. 

എലത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.