എബിവിപിക്ക് 15 അംഗ സംസ്ഥാന കമ്മിറ്റി; ജില്ലകളില്‍ പുതിയ സംഘടനാ സംവിധാനം

Monday 5 February 2018 2:30 am IST

തൃശൂര്‍: എബിവിപിക്ക് പുതിയ 15 അംഗ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന ഭാരവാഹികളെയും മുപ്പത്തിമൂന്നാമത് സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. കെ. പ്രിന്റു മഹാദേവിനെ പ്രസിഡന്റായും പി. ശ്യാംരാജിനെ സെക്രട്ടറിയായും സമ്മേളനം കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. 

ജില്ലാ തലത്തിലുള്ള സംഘടനാ സംവിധാനങ്ങള്‍ പരിഷ്‌കരിക്കാനും സമ്മേളനം തീരുമാനിച്ചു. നിലവില്‍ ജില്ലാ കണ്‍വീനര്‍, ജോയിന്റ് കണ്‍വീനര്‍ എന്ന സംവിധാനമായിരുന്നു. ഇനി മുതല്‍ പ്രസിഡന്റ്, സെക്രട്ടറി എന്നിവരടങ്ങുന്ന എക്സിക്യുട്ടീവ് സംവിധാനത്തിലേക്ക് മാറും. അധ്യാപന രംഗത്തുനിന്നുള്ള എബിവിപി പ്രവര്‍ത്തകരെയാണ് ജില്ലാ പ്രസിഡന്റ് സ്ഥാനത്തേക്കും പരിഗണിക്കുക.

പുതിയ സംസ്ഥാന ഭാരവാഹികള്‍: വൈസ്പ്രസിഡന്റുമാര്‍: കെ.എസ്. സനൂപ് (തൃശൂര്‍), കൃഷ്ണകുമാര്‍ (എറണാകുളം), കെ. രജിലേഷ് (കണ്ണൂര്‍); ജോയിന്റ് സെക്രട്ടറിമാര്‍: അരുണ്‍ കെ. ചാക്കോ (കോട്ടയം), സുജിത്ത് ശശി (കാസര്‍കോട്), സി.എസ്. അനുമോദ് (തൃശൂര്‍), സ്റ്റിനി ജോണ്‍ (തിരുവനന്തപുരം), ശ്രീലക്ഷ്മി സുധീപ് (ഇടുക്കി); സംസ്ഥാന സംഘടന കാര്യദര്‍ശി: ഒ. നിധീഷ്, സഹസംഘടനാ കാര്യദര്‍ശി: ആര്‍. അശ്വിന്‍ (ആലുവ); ഖജാന്‍ജി: എസ്. ശ്രീജിത്ത് (കോട്ടയം), സഹ. ഖജാന്‍ജി: കെ. ശ്രീനാഥ് (മലപ്പുറം);  ഓഫീസ് സെക്രട്ടറി: സി. അനുജിത്ത് (തിരുവനന്തപുരം).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.