പാക് ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു

Sunday 4 February 2018 9:48 pm IST

ശ്രീനഗര്‍: ജമ്മുകശ്മീര്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേല്‍ക്കുകയും ചെയ്തു. ഞായറാഴ്ച കശ്മീരിലെ രജൗരി ജില്ലയിലുണ്ടായ പാക് ഷെല്ലിംഗിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. പരിക്കേറ്റയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ മുതല്‍ രജൗരിയിലും പൂഞ്ചിലും പാക്കിസ്ഥാന്‍ ശക്തമായ ഷെല്ലിംഗാണ് നടത്തിയിരുന്നത്. പൂഞ്ചിലുണ്ടായ ഷെല്ലിംഗില്‍ ഒരു പെണ്‍കുട്ടിക്കും സൈനികനും പരിക്കേറ്റിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

മൂന്നു ദിവസത്തിനിടെ ഇത് രണ്ടാമത്തെ തവണയാണ് പാക്കിസ്ഥാന്‍ പൂഞ്ചില്‍ ആക്രമണം നടത്തുന്നത്. ജനുവരി 18 നും 22 നും ഇടയില്‍ മാത്രം ജമ്മു മേഖലയില്‍ പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പില്‍ ഏഴ് ഗ്രാമീണരും ആറ് സൈനികരും കൊല്ലപ്പെട്ടു. പ്രദേശത്തെ സ്‌കൂളുകള്‍ ഒരാഴ്ചത്തോളം അടച്ചിടുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.