ഓട്ടോ െ്രെഡവറെ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി

Sunday 4 February 2018 10:28 pm IST

 

മാഹി: അഴിയൂര്‍ ചുങ്കത്തെ ഓട്ടോ െ്രെഡവര്‍ ഷംസീര്‍ മഹലില്‍ സി.എം.സുബൈറി(57)നെ ചോമ്പാല അഡീഷണല്‍ എസ്‌ഐ മര്‍ദ്ദിച്ചതായി പരാതി. യാത്രക്കാരന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റേഷനില്‍ വിളിപ്പിച്ച സുബൈറിനെ അഡീഷണല്‍ എസ്‌ഐ നസീര്‍ കഴുത്തിനും തലക്കും അടിച്ച് പരിക്കേല്‍പ്പിച്ചതായാണ് പരാതി. 

ഇയാളെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ െ്രെഡവറെ മര്‍ദ്ദിച്ചതറിഞ്ഞ് സ്റ്റേഷനിലെത്തിയ സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളോടും ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ മോശമായി പെരുമാറിയതായും ആരോപണമുണ്ട്. െ്രെഡവറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് ഓട്ടോ തൊഴിലാളികള്‍ അഴിയൂര്‍ ചുങ്കത്ത് ഓട്ടോ പണിമുടക്ക് നടത്തി. കഴിഞ്ഞ ദിവസം സുബൈറിന്റെ ഓട്ടോയില്‍ യാത്ര ചെയ്ത സ്ത്രീ കൈ പുറത്തിട്ടപ്പോള്‍ ലോറിക്ക് തട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് സ്ത്രീ ചോമ്പാല പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.