രാഘവപുരം ക്ഷേത്രാത്സവം; സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി

Sunday 4 February 2018 10:29 pm IST

 

പിലാത്തറ: ചെറുതാഴം രാഘവപുരം ക്ഷേത്ര (ഹനുമാരമ്പലം)ത്തിലെ ഏഴു ദിവസത്തെ കൊടിയേററ ഉത്സവത്തിന്റെ ഭാഗമായുള്ള കലാ-സാംസ്‌കാരിക പരിപാടികള്‍ തുടങ്ങി. സാംസ്‌കാരിക സമ്മേളനം കോഴിക്കോട് ജില്ലാ ജഡ്ജി കെ.സോമന്‍ ഉദ്ഘാടനം ചെയ്തു ടി.വി.രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. പാരമ്പര്യ ട്രസ്റ്റി വാരണക്കോട് കൃഷ്ണന്‍ നമ്പൂതിരി, തന്ത്രി കരുമാരത്ത് ഇല്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ഇ.വസന്ത, രാജന്‍ വേലാണ്ടി, കെ.നാരായണന്‍കുട്ടി, സി.എം.ശ്രീജിത്ത്, സി.എന്‍.വേണുഗോപാലന്‍ നമ്പ്യാര്‍, എ.ഡി.നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. യുവജനോത്സവ പ്രതിഭകളെ അനുമോദിച്ചു. തിങ്കളാഴ്ച രാവിലെ 7.30 ന് ഉത്സവബലി, ഗജവീരന്മാരുടെ അകമ്പടിയോടും മേളത്തോടും കൂടി ശ്രീഭൂതബലി എന്നിവ ഉണ്ടാകും. മൂന്ന് മണിക്ക് അക്ഷരശ്ലോക സദസ്സ്, രാത്രി എട്ടിന് കഥകളി കലാകാരന്മാര്‍ക്ക് ആദരം, പത്തു മണിക്ക് മേജര്‍ സെറ്റ് കഥകളി എന്നിവ നടക്കും. ചൊവ്വാഴ്ച പ്രതിഷ്ഠാദിനം. പത്തിന് ആറാട്ടോടെ സമാപിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.