സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം: ബിജെപി

Sunday 4 February 2018 10:29 pm IST

 

അഞ്ചരക്കണ്ടി: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ അശാസ്ത്രിയമായ കക്കൂസ് മാലിന്യ ടാങ്ക് നിര്‍മ്മാണം മൂലം ദുരിതത്തിലായ മെഡിക്കല്‍ കോളേജ് പരിസരത്തെ ജനങ്ങളുടെ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് ബിജെപി ധര്‍മടം നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി കെ.പി.ഹരീഷ് ബാബു ആവശ്യപ്പെട്ടു.

ബിജെപി അടക്കമുള്ള നിരവധി സംഘടനകള്‍ നിരന്തരമായി സമരം ചെയ്തിട്ടും വളരെ ലാഘവത്തോടെയാണ് ബന്ധപ്പെട്ട അധികാരികള്‍ ജനകീയ പ്രശ്‌നത്തെ കാണുന്നത്. ആശുപത്രി മേനേജ്‌മെന്റിന്റെ താല്‍പര്യം സംരക്ഷിക്കുന്ന വിധത്തിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അടക്കമുള്ള സ്ഥാപനങ്ങള്‍ പെരുമാറുന്നത്. മഴക്കാലത്തിന് മുന്‍പേ ഈ വിഷയത്തില്‍ ഒരു നടപടി ആയില്ലെങ്കില്‍ ജനിച്ച മണ്ണില്‍ നിന്ന് കുടിയിറങ്ങേണ്ടി വരുന്ന ജനങ്ങളെയാണ് കാണേണ്ടി വരിക. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഈ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.