മഹാശിവരാത്രി ആഘോഷവും ദീപ സമര്‍പ്പണവും 13 ന്

Sunday 4 February 2018 10:30 pm IST

 

ഇരിട്ടി: കീഴൂര്‍ മഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷവും ദീപസമര്‍പ്പണവും 13 ന് നടക്കും . വിശേഷാല്‍ പൂജകള്‍ക്ക് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ വിലങ്ങര നാരായണന്‍ ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിക്കും. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, നവകപൂജ, നവകാഭിഷേകം എന്നിവ നടക്കും. വൈകുന്നേരം 6 മണിക്ക് ഇളനീര്‍ക്കാവ് വരവ്, ദീപസമര്‍പ്പണം, ദീപാരാധന, പാനക വിതരണം എന്നിവക്ക് ശേഷം വിശേഷ ദ്രവ്യങ്ങള്‍ കൊണ്ടുള്ള അഞ്ച് യാമപൂജകള്‍ നടക്കും. രാത്രി 7 മണിക്ക് ദിനേശന്‍ പരിക്കളത്തിന്റെ ആദ്ധ്യാത്മിക പ്രഭാഷണവും 10 മണിക്ക് പ്രാദേശിക കലാപരിപാടികളും അരങ്ങേറും. രാവിലെ 6.30 മുതല്‍ വൈകുന്നേരം 6 മണിവരെ അഖണ്ഡ നാമജപവും ദീപാരാധനക്ക് ശേഷം തുലാഭാരം തൂക്കലും ശിവരാത്രി നാളില്‍ ക്ഷേത്രത്തില്‍ നടക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.