ബൈക്കും ജീപ്പും കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

Sunday 4 February 2018 10:30 pm IST

 

തലശ്ശേരി: ബൈക്കും ജീപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു പേര്‍ മരിച്ചു. മുഴപ്പിലങ്ങാട് ചിറാളക്കണ്ടി താഹിറ മന്‍സിലില്‍ പി.കെ.അര്‍ഷാദ് (23), പള്ളൂര്‍ ഇടയില്‍പ്പീടിക റോഡിലെ നൂറാസ് ഹൗസില്‍ മുഹമ്മദ് സഫ്വാന്‍ (21) എന്നിവരാണ് മരിച്ചത്. 

ഇന്നലെ ഉച്ചയോടു കൂടി മട്ടന്നൂര്‍ പാലോട്ടുപള്ളിക്കടുത്ത് വെച്ചാണ് അപകടം. മുഴപ്പിലങ്ങാട്ടെ അബൂബക്കര്‍-ശംഷാദി ദമ്പതികളുടെ മകനാണ് അര്‍ഷാദ്. നിക് #ോമല്‍, അഫ്‌നാസ് എന്നിവര്‍ സഹോദരങ്ങളാണ് (ഇരുവരും വിദ്യാര്‍ത്ഥികള്‍). തലശ്ശേരി ലോഗന്‍സ് റോഡിലെ റോയല്‍സ് റോബ്‌സിലെ ഷോപ്പിലെ ജീവനക്കാരയ മുഹമ്മദ് സഫ്വാന്‍ ബഹറിനിലെ കെ.സി.സലിം-നങ്ങത്താന്‍ സാബിറ ദമ്പതികളുടെ മകനാണ്. സല്‍മാന്‍, യാസില്‍, ഹിബ എന്നിവര്‍ സഹോദരങ്ങളാണ്. 

മട്ടന്നൂര്‍ ഭാഗത്തുള്ള സുഹൃത്തിന്റെ വീട്ടില്‍പ്പോയി മടങ്ങവേയായിരുന്നു അപകടം. അപകടം നടന്ന ഉടനെ നാട്ടുകാരും പോലീസും ചേര്‍ന്ന് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ എ.കെ.ജി.ആശുപത്രിയിലും എത്തിച്ചിരുന്നു. മൃതദേഹങ്ങള്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.